തിരുവനന്തപുരം: എം.ബി.ബി.എസ്,ബി.ഡി.എസ്,ആയുർവേദം,ഹോമിയോ,സിദ്ധ,യുനാനി മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾച്ചർ,ഫോറസ്ട്രി,ബിഎസ്സി കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്,ക്ലൈമറ്റ് ചേഞ്ച്,എൻവയോൺമെന്റൽ സയൻസ്,ബി.ടെക് ബയോ ടെക്നോളജി,വെറ്ററിനറി,ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ വിദ്യാർത്ഥികൾ നീറ്റ്- യു.ജി പരീക്ഷയുടെ ഫലം എൻട്രൻസ് കമ്മിഷണർക്ക് ഓൺലൈനായി നൽകണം. www.cee.kerala.gov.inൽ 11ന് രാത്രി 12വരെ സ്കോർ അപ്ലോഡ് ചെയ്യാം. നിശ്ചിത സമയത്തിനകം സ്കോർ നൽകാത്തവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. ഫോൺ:04712525300
എൻജിനിയറിംഗ്:
താത്കാലിക
അലോട്ട്മെന്റായി
തിരുവനന്തപുരം: എൻജിനിയറിംഗ്,ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഒന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 5ന് വൈകിട്ട് 5വരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണിത്. പരാതികൾ ceekinfo.cee@kerala.gov.inൽ 8ന് രാവിലെ 11വരെ അറിയിക്കാം. ആദ്യ അലോട്ട്മെന്റ് 8ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾ www.cee.kerala.gov.inൽ.
ഒ.എം.ആർ
പരീക്ഷ 9ന്
തിരുവനന്തപുരം; സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റിയൂട്ട്) സൂപ്രണ്ട് (കാറ്റഗറി നമ്പർ 270/2020) തസ്തികയിലേക്കുള്ള മാറ്റിവച്ച ഒ.എം.ആർ. പരീക്ഷ 9ന് രാവിലെ 7.15 മുതൽ 9.15വരെ നടത്തും. ഉദ്യോഗാർത്ഥികൾ നിലവിൽ ഡൗൺലോഡ് ചെയ്തിട്ടുള്ള അഡ്മിഷൻ ടിക്കറ്റ് സഹിതം ഹാജരാകണം. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
എഴുത്തുപരീക്ഷ
18ന്
തിരുവനന്തപുരം: സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ 18ന് രാവിലെ 10 മുതൽ തിരുവനന്തപുരം എസ്.എം.വി ഗവ. മോഡൽ എച്ച്.എസ്.എസ്,കൊച്ചി രാജഗിരി സ്കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി എന്നി കേന്ദ്രങ്ങളിൽ വച്ച് നടക്കും. വിശദവിവരങ്ങൾക്ക് ഫോൺ:9496598031,9895889233.