hi

വാമനപുരം:എസ്.എൻ.ഡി.പി യോഗം കോലിയക്കോട് ശാഖയിലെ ശ്രീനാരായണ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ കലശവും ഗുരുപൂജയും ഗുരുദേവ സന്നിധിയിൽ സ്ഥാപിച്ച ദീപ സ്തംഭത്തിൽ തിരി തെളിച്ച് പുളിയറക്കാവ് ക്ഷേത്രമേൽശാന്തി നീലംകുളങ്ങര രതീഷ് പോറ്റി നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വിജയകുമാരന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര,യൂണിയൻ കൺവീനർ എസ് .ആർ.രജികുമാർ,യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ മൈലക്കുഴി ചന്തു വെള്ളുമണ്ണടി,ശാഖാ സെക്രട്ടറി കോലിയക്കോട് രാധാകൃഷ്ണൻ,ശാഖ വൈസ് പ്രസിഡന്റ് മല്ലിക എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗുരുപൂജയും ഗുരു പുഷ്പാഞ്ജലിയും പ്രാർത്ഥനയും, പ്രസാദവി തരണവും നടന്നു.