വർക്കല: ഇടവ ഗ്രാമപഞ്ചായത്ത് പരിധിയിലെ അങ്കണവാടികളിലേക്ക് വർക്കർ,ഹെൽപ്പർ തസ്തികയിലേക്ക് സ്ഥിരം നിയമനത്തിന് ഇടവ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.വർക്കർ തസ്തികയ്ക്ക് പത്താം ക്ലാസ് പാസായിരിക്കണം.എഴുത്തും വായനയും അറിയാവുന്ന പത്താം ക്ലാസ് പാസാകാത്തവർക്ക് ഹെല്പർ തസ്തികയിൽ അപേക്ഷിക്കാം.പ്രായപരിധി 01.01.2024ൽ 18 വയസ് തികഞ്ഞവരും 46 വയസ് കവിയാത്തവരുമായിരിക്കണം.പട്ടികജാതി / പട്ടികവർഗ വിഭാഗത്തിന് നിയമാനുസൃത വയസിളവുണ്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത,വയസ്,ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,താത്കാലിക ജോലി ചെയ്തിട്ടുണ്ടെങ്കിൽ പരിചയ സർട്ടിഫിക്കറ്റ്,വിധവകളായിട്ടുള്ളവർ നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ്,സംവരണ വിഭാഗത്തിലുള്ളവർ നോൺ ക്രിമിലെയർ/ഇ.ഡബ്ലിയു.എസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം. അപേക്ഷയുടെ മാതൃക വർക്കല അഡിഷണൽ ഐ.സി.ഡി.എസ് ഓഫീസിലും ഇടവ ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭിക്കും.വിശദവിവരങ്ങൾക്ക് വർക്കല മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന വർക്കല അഡിഷണൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം.അപേക്ഷ സ്വീകരിക്കുന്ന തീയതി 9 മുതൽ 27ന് വൈകിട്ട് 5വരെ.