hi

കല്ലറ: മുതുവിളയിൽ പൊള്ളലേറ്റ യുവതി മരിച്ചു. നാണംകോട് സുമ വിലാസത്തിൽ ശരത്തിന്റെ ഭാര്യ സുമ (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30ഓടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുമ്പോൾ വീടിനുള്ളിൽ സുമ ശരീരത്തിൽ തീ പടർന്നുപിടിച്ച നിലയിലായിരുന്നു. നാട്ടുകാർ ഉടൻ ഫയർ ഫോഴ്സിനെ അറിയിക്കുകയും ഇവർ ഉടൻ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയം കൂലിപ്പണിക്കാരായ ഭർത്താവും മാതാവും ജോലിക്കും മക്കൾ സ്കൂളിലും പോയിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മണ്ണെണ്ണ ഉപയോഗിച്ച് തീകൊളുത്തിയതാകാമെന്നും ദുരുഹതയുണ്ടോ എന്ന് അന്വേഷിക്കുമെന്നും പാങ്ങോട് പൊലീസ് അറിയിച്ചു. മക്കൾ: ശിവദ്രീ,ശിവശ്രീ.