general

ബാലരാമപുരം: മോദിസർക്കാരിന്റെ വികസന സ്വപ്നങ്ങളിലൊന്നാണ് ബാലരാമപുരം കൈത്തറിയുടെ പ്രചാരവും വിപണനവുമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ബാലരാമപുരം ഹാൻഡ്‌ലൂം പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ കൈത്തറി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്പനിയുടെ പുതിയ ഷോറൂം ചിങ്ങത്തിൽ ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ ഭാഗമായി ഓഹരിയുടമകളായ യഥാർത്ഥ നെയ്ത്തുകാരുടെ ഉത്പന്നങ്ങൾ അദ്ദേഹം ഏറ്റുവാങ്ങി. കമ്പനി ചെയർമാൻ ബിജു.കെ അദ്ധ്യക്ഷത വഹിച്ചു. സി.ഇ.ഒ വിശാഖ്.വി.എസ് സ്വാഗതം പറഞ്ഞു.നബാർഡ് ഡി.ഡി.ഒ റോണി രാജു,​കേരള ഗ്രാമീൺ ബാങ്ക് ചീഫ് മാനേജർ പാർവതി.എസ്,​സിസ ബയോ ടൈവേഴ്സിറ്റി ആൻഡ് ഇക്കോളജി ഡയറക്ടർ പി.എൻ.കൃഷ്ണൻ,​സിസ അഡ്വൈസർ ഡോ.എ.ജി.പാണ്ഡുരംഗൻ,​ഗ്രാമീൺ ബാങ്ക് മാനേജർ പത്മകുമാർ എന്നിവർ സംസാരിച്ചു. ഡയറക്ടർമാരായ മണികണ്ഠൻ,​അരുൺ.എ.എസ്,​ശ്രീകല,​സുബാഷ്,​രാജേഷ് കുമാർ,​ശോഭ വിശ്വനാഥ്,​വിജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. കമ്പനി ‌ഡയറക്ടർ പ്രീത നന്ദി പറഞ്ഞു.