വെള്ളറട: വയനാട് ദുരന്തത്തിൽ അനുശോചിച്ച് വെള്ളറടയിൽ ഇന്ന് സർവമത പ്രാർത്ഥനയും യോഗവും നടക്കും. വൈകിട്ട് 4ന് വെള്ളറട ജംഗ്ഷനിൽ വെള്ളറട വികസന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.സമിതി പ്രസിഡന്റ് സത്യശീലന്റെ അദ്ധ്യക്ഷതയിൽ വെള്ളറട ലോകനാഥ ക്ഷേത്രം മേൽശാന്തി മോഹനൻ പോറ്റി,സി.എസ്.ഐ വെള്ളറട ഡിസ്ട്രിക്ട് ചെയർമാൻ ഡി.ആർ.ധർമ്മരാജ്,പനച്ചമൂട് മുസ്ളിം ജമാത്ത് ചീഫ് ഇമാം ഫിറോസ് ഖാൻ ബാഖവി തുടങ്ങിയവർ സർവമത പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.തുടർന്ന് നടക്കുന്ന അനുശോചന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജ്മോഹൻ,ബ്ളോക്ക് പഞ്ചായത്ത് അംഗം ജെ.ഷൈൻകുമാർ,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.മംഗളദാസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നളിനകുമാർ,ദീപ്തി,വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് സെക്രട്ടറി ഷബീർ,സി.പി.എം ഏരിയ കമ്മിറ്റിയംഗം സനാതനൻ,കോൺഗ്രസ് വെള്ളറട ബ്ളോക്ക് പ്രസിഡന്റ് അഡ്വ.ഗിരീഷ് കുമാർ,ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ കെ.എസ് തുടങ്ങിയവ‌‌ർ സംസാരിക്കും. അജയൻ.എ സ്വാഗതവും രതീഷ് കുമാർ.എസ് നന്ദിയും പറയും.