വർക്കല: മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉരുക്കൾക്ക് കുളമ്പ് രോഗ ചർമ്മമുഴ പ്രതിരോധ കുത്തിവയ്പിന് ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ തുടക്കമായി.പ്രസിഡന്റ് പ്രിയങ്കബിറിൽ ഉദ്ഘാടനം ചെയ്തു.മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ സെപ്തംബർ 13 വരെ പഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള ക്ഷീരകർഷകരുടെ വീടുകളിലെത്തി ഉരുക്കൾക്ക് കുത്തിവയ്പെടുക്കും.മുൻ വർഷങ്ങളിൽ നടത്തിയ പ്രതിരോധ കുത്തിവയ്പ് മൂലമാണ് കുളമ്പ് രോഗവും ചർമ്മമുഴ രോഗവും നിയന്ത്രണവിധേയമാക്കാൻ സാധിച്ചതെന്ന് പ്രിയങ്കബിറിൽ പറഞ്ഞു.