keltro

തിരുവനന്തപുരം: വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെൽട്രോൺ 33 ലക്ഷം രൂപ സംഭാവന നൽകി. കെൽട്രോൺ 30 ലക്ഷവും ഉപകമ്പനിയായ കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡ് 3 ലക്ഷവുമാണ് കൈമാറിയത്.

കെൽട്രോൺ ചെയർമാൻ എൻ.നാരായണമൂർത്തിയും മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായരും ചേർന്ന് വ്യവസായ മന്ത്രി പി.രാജീവിന് തുക കൈമാറി. കെൽട്രോൺ സബ്സിഡിയറി കമ്പനിയായ കെ. ഇ . സി. എൽ എം. ഡി ഇ. കെ ജേക്കബ് തരകൻ കെൽട്രോണിലെ അംഗീകൃത സംഘടനാ ഭാരവാഹികളായ ആർ. സുനിൽ , മധു കുമാർ .എസ് , അശ്വതി മോഹനൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.