തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് പ്രൊഫ. എം.ചന്ദ്രബാബു രചിച്ച നാല് പുസ്തകങ്ങളുടെ പ്രകാശനം 10ന് നടക്കും.ശ്രീനാരായണ ഗുരു അപൂർവ്വതകളുടെ ഋഷി, ശ്രീനാരായണഗുരു മൃത്യുഞ്ജയ വചനങ്ങൾ, ശ്രീനാരായണ ഗുരുദേവ കൃതികൾ ഒരു വാഗർത്ഥ വിചിന്തനം, ശ്രീനാരായണ സാഹിത്യം സത്യം ജ്ഞാനം ആനന്ദം എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. വൈകിട്ട് 4ന് പാളയം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സാഹിത്യകാരൻ ഡ‌ോ. ജോർജ് ഓണക്കൂറിന് നൽകി പ്രകാശനം നിർവഹിക്കും.സി. ദിവാകരൻ അദ്ധ്യക്ഷത വഹിക്കും.സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.ശ്രീനാരായണ ധർമ്മസംഘം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ്,കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ,ചിത്രകാരൻ ബി.ഡി.ദത്തൻ,നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ്മോഹൻ, വള്ളിക്കാവ് മോഹൻദാസ്,അഡ്വ.ജി.സുബോധൻ,മാങ്കോട് രാധാകൃഷ്ണൻ,അഡ്വ.കെ.രാജു,ടി.വി.ബാലൻ, എസ്.ഹനീഫ റാവുത്തർ,ഡോ.എസ്.ജയപ്രകാശ്, പ്രൊഫ. ആശ.ജി.വക്കം തുടങ്ങിയവർ പ്രസംഗിക്കും.