ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അഖിലേന്ത്യ സമാധാന കൗൺസിലും സ്‌കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബും സംയുക്തമായി ഹിരോഷിമ ദിനം ആചരിച്ചു. സമാധാനപ്രതിജ്ഞ, സമാധാന ക്യാമ്പയിൻ, സമാധാന ഗീതം എന്നിവ നടന്നു. വെള്ളരിപ്രാവിനെ പറത്തിക്കൊണ്ട് സമാധാന ക്യാമ്പയിൻ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ഉദയകുമാരി, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.എസ്. ഗീത, അഡ്വ. ഗോപിനാഥൻ നായർ, എസ്. സതീഷ് കുമാർ, അഡ്വ. ബി. സുഗുണൻ, തിനവിള സുഭാഷ്, ഷാജി, ജി.എസ്. ബിനു, റോയ്. ആർ. നാഥ്, ഗിരീഷ് എന്നിവർ സംസാരിച്ചു.