flight

ശംഖുംമുഖം: റൺവേയിലെ പക്ഷിക്കൂട്ടങ്ങൾക്കിടയിലൂടെ സാഹസികമായി വിമാനം ലാൻഡ് ചെയ്തു. വിദേശത്ത് നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് പക്ഷിക്കൂട്ടങ്ങൾക്കിടയിലൂടെ ഇറക്കിയത്. റൺവേയിലെ പക്ഷിക്കൂട്ടത്തെ തുരത്താൻ പടക്കം പൊട്ടിച്ചെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ പത്ത് മിനിട്ടോളം വിമാനം ആകാശത്ത് വട്ടമിട്ട ശേഷമാണ് ലാൻഡ് ചെയ്തത്. വിമാനത്താവളത്തിലെ പക്ഷിക്കൂട്ടം വിമാനങ്ങളുടെ ടേക്ക് ഓഫിനെയും ലാൻഡിംഗിനെയും ബാധിക്കുന്നത് ഇവിടെ നിത്യസംഭവമാണ്. വേഗത്തിലെത്തുന്ന വിമാനങ്ങളിൽ പക്ഷിയിടിച്ചാൽ നിയന്ത്രണം തെറ്റി വലിയ ദുരന്തങ്ങളുണ്ടാകും. റൺവേയിൽ നിന്ന് തെന്നിമാറാനും സാദ്ധ്യതയേറെയാണ്. വിമാനത്താവള പരിസരത്തും പൊന്നറ പാലത്തിന് സമീപവും ഇറച്ചിമാലിന്യങ്ങൾ തള്ളുന്നതാണ് പരുന്ത് അടക്കമുള്ള പക്ഷികൾ റൺവേയ്ക്ക് മുകളിൽ വട്ടമിടാൻ കാരണം.