പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സ്ഥാപിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ പവർ ലോൺട്രിയുടെ പ്രവർത്തനോദ്‌ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അൽവേഡിസ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ്.ആര്യദേവൻ, എൽ.വിനിതകുമാരി, ബ്ലോക്ക് മെമ്പർമാരായ വൈ.സതീഷ്, അഡ്വ.രാഹിൽ.ആർ.നാഥ്, കുമാർ, ഗ്രാമപഞ്ചായത്ത് അംഗം എം.സുനിൽ, ആശുപത്രി സൂപ്രണ്ട് ഡോ.നിത.എസ്.നായർ, ആർ.എം.ഒ ഡോ.വിശ്വകിരൺ, നഴ്സിംഗ് സൂപ്രണ്ട് ബിന്ദു, എച്ച്.എം.സി മെമ്പർമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു .