ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിന്ന ലിഫ്ട് ഓപ്പറേറ്റർ ഫിറോസ്.വിയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.ഇക്കഴി‌ഞ്ഞ 2 മുതൽ 4വരെ അനുമതിയില്ലാതെ നൈറ്റ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിനാണ് പ്രിൻസിപ്പലിന്റെ നടപടി.ഇയാൾ ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിക്കാതിരിക്കുകയും ലിഫ്ടിൽ കയറുന്ന യാത്രക്കാരോട് മോശമായി പെരുമാറുന്നതായും നേരത്തെ പരാതികൾ ഉയർന്നിരുന്നു.

ലിഫ്ടിനുള്ളിൽ രോഗി 42 മണിക്കൂർ കുടുങ്ങിക്കിടക്കുകയും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ തുടർ ദിവസങ്ങളിൽ ലിഫ്ടിനുള്ളിൽ കുടുങ്ങിയതും വിവാദമായതോടെ ഒപ്പറേറ്റർമാരുടെ പ്രവർത്തനം കർശനമായി നിരീക്ഷിക്കുകയായിരുന്നു.