വിതുര: വിദ്യാർത്ഥികളുടെ കോടതികളിലേക്കുള്ള നിയമപരിജ്ഞാനയാത്രയായ സംവാദയുടെ ഭാഗമായി വിതുര എം.ജി.എം പൊന്മുടിവാലി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ നെടുമങ്ങാട് കോടതിയിലെത്തി. നെടുമങ്ങാട് എസ്.സി/എസ്.ടി കോടതി ജഡ്ജ് ഷാജഹാൻ സെഷനുകൾ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും കുടുംബ കോടതി ജഡ്ജുമായ സുനിൽ.കെ.പി മുഖ്യപ്രഭാഷണം നടത്തി. നെടുമങ്ങാട് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. തുളസീദാസ് അദ്ധ്യക്ഷത വഹിച്ചു. ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി വൈശാന്ത് സ്വാഗതം പറഞ്ഞു. സംവാദ കോ-ഓർഡിനേറ്റർ അഡ്വ. ജയകുമാർ തീർത്ഥം, അഭിഭാഷകരായ വിമേഗ, ഷെറിൻ, നവ്ജ്യോത് (എ.പി.പി വനംകോടതി), വിപിൻ.എസ് (കേരള ക്രിമിനൽ ജുഡി. സ്റ്റാഫ് അസോ. ജില്ലാ സെക്രട്ടറി) തുടങ്ങിയവർ വിവിധ സെഷനുകൾ നടത്തി. ക്വിസ് മത്സരം, ലഹരി, സാമൂഹ്യ മാദ്ധ്യമങ്ങൾ, പ്ലാസ്റ്റിക്, ഭരണഘടന എന്നിവയുമായി ബന്ധപ്പെട്ട സെഷനുകൾ നടന്നു. വിതുര എം.ജി.എം പൊൻമുടിവാലിപബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ദീപ സി. നായർ, മാനേജർ അഡ്വ. എൽ.ബീന, അദ്ധ്യാപകരായ ലേഖാകുമാരി, ദീപാ.ബി.എസ്,ഹെഡ് ബോയ് ദേവദത്ത്, ഹെഡ് ഗേൾ ലയാവർഗീസ് എന്നിവർ നേതൃത്വം നൽകി.