വിതുര: വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിലെ സയൻസ്‌ ക്ലബിന്റെ നേതൃത്വത്തിൽ ഛത്തീസ്ഗഡിൽ വീരമൃത്യുവരിച്ച ധീരജവാൻ ചെറ്റച്ചൽ പൊട്ടൻചിറ സ്വദേശി ആർ. വിഷ്ണുവിന്റെ ഓർമ്മക്കായി ആരംഭിച്ച വായനശാലക്ക് 100 പുസ്തകങ്ങൾ നൽകും. ഇന്ന് ഉച്ചക്ക് 1.30ന് സ്‌കൂളിൽ നടക്കുന്ന യോഗത്തിൽ ജി.സ്റ്റീഫൻ എം.എൽ.എ പുസ്തകങ്ങൾ കൈമാറും.