കടയ്ക്കാവൂർ: ലയൺസ് ക്ലബ്‌ വക്കം കടയ്ക്കാവൂരിന്റെ ആഭിമുഖ്യത്തിൽ അപ്സല ആയുർവേദ ആശുപത്രി,ആയുർവേദ മെഡിക്കൽ അസോസിയേഷൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി,ദേവി ലാബ് ആൻഡ് സ്കാൻ എന്നിവയുടെ സഹകരണത്തോടെ 10ന് രാവിലെ 8.30മുതൽ 12.30വരെ മീരാൻകടവ് അപ്സല ആയുർവേദ ആശുപത്രിയിൽ സൗജന്യ ആയുർവേദ പ്രമേഹ നിർണയ ക്യാമ്പ് സംഘടിപ്പിക്കും.അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈജു ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ്‌ പ്രസിഡന്റ്‌ പ്രവീൺകുമാർ,സെക്രട്ടറി തങ്കരാജ്,ട്രഷറർ ശ്രീകുമാർ,അഡ്മിനിസ്ട്രേറ്റർ പ്രകാശ്,പാസ്റ്റ് പ്രസിഡന്റ്‌ ഡോ.രാമചന്ദ്രൻ എന്നിവർ അറിയിച്ചു.