വെള്ളറട: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെയും കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ നെയ്യാറ്റിൻകര റോട്ടറി ക്ളബിന്റെ സഹകരണത്തോടെ ക്യാൻസർ നിർണയ ക്യാമ്പ് നടത്തും.തിരുവന്തപുരം റീജണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9 മുതൽ 12 വരെ ഉണ്ടൻകോട് സെന്റ് ജോൺസ് ഫെറോന ദൈവാലയ അങ്കണത്തിലാണ് ക്യാമ്പ്.ഫെറോന വികാരി ഫാ.ജോസഫ് അനിൽ ഉദ്ഘാടനം ചെയ്യും.ഫാ.ജിപിൻദാസ്,ആൽഫ്രഡ് വിൽസൻ, ബേബിതോമസ്,അസിമുഹമ്മദ് തുടങ്ങിയവർ സംസാരിക്കും.