പാലോട്: പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ ബോട്ടണി, മീഡിയ സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്.കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ വയസ്,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 16ന് രാവിലെ 10ന് കോളേജ് ഓഫീസിലെത്തണം.