പാലോട്:പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നിറപുത്തരി പൂജ 12ന് പുലർച്ചെ 5.45നും 6.30നും മദ്ധ്യേ ക്ഷേത്രം മേൽശാന്തി കല്ലയം ഹരിനന്ദനം രാജേഷ് പോറ്റിയുടെ കാർമ്മികത്വത്തിൽ നടക്കും.ക്ഷേത്രത്തിലെത്തിക്കുന്ന നെൽകതിർ പൂജിച്ച ശേഷം ശ്രീകോവിലിലേയ്ക്ക് കൊണ്ടു പോകും.ഭഗവാനു മുന്നിൽ കതിരുകൾ പ്രത്യേക പൂജ നടത്തും.ഇതിനു ശേഷം നെൽകതിരുകൾ ഭക്തർക്കായി വിതരണം ചെയ്യും.