1

വിഴിഞ്ഞം: അദാനി വിഴിഞ്ഞം കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ അദാനി ഫൗണ്ടേഷൻ അദാനി വിൽമാറിന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ നടപ്പാക്കി വരുന്ന സുപോഷൺ പദ്ധതിയുടെ ഭാഗമായി കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളുമായി ചേർന്ന് ബോധവത്കരണ ക്ലാസുകൾ, കുക്കിംഗ് ഡെമോൺസ്ട്രേഷനുകൾ, റോൾപ്ലേ, റാലികൾ എന്നിവ നടത്തി. ലോക മുലയൂട്ടൽ വാരത്തിന്റെ ഭാഗമായി മുലയൂട്ടുന്ന അമ്മമാരെ പ്രോത്സാഹിപ്പിക്കുകയും കുടുംബങ്ങൾ, സമൂഹങ്ങൾ, കമ്മ്യൂണിറ്റികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് അവരെ പിന്തുണയ്ക്കാൻ കഴിയുന്ന വഴികൾ പ്രദർശിപ്പിക്കുകയും ചെയ്തു.

കോട്ടുകാൽ മേഖലയിലെ ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള പ്രവർത്തകർ, സുപോഷൻ സംഗിനിമാർ, അദാനി ഫൗണ്ടേഷൻ പ്രവർത്തകർ എന്നിവർ ബോധവത്കരണ ക്ലാസുകൾ നടത്തി.