p

തിരുവനന്തപുരം : രോഗബാധിത മേഖലയായ മലപ്പുറം പാണ്ടിക്കാട് ആറു വവ്വാലുകളിൽ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയതോടെ നിപയുടെ ഉറവിടം വവ്വാലാണെന്ന് വ്യക്തമായി. ഇനി, നിപ വൈറസ് വവ്വാലുകളിൽ നിന്ന് മനുഷ്യരിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താൻ വിപുലമായ പരിശോധന നടത്തും.

കേരളത്തിൽ പല ഘട്ടങ്ങളായി കണ്ടെത്തിയ നിപ വൈറസുകളെല്ലാം ബംഗ്ലാദേശ് വകഭേദങ്ങളാണ്. ഈ സാഹചര്യത്തിൽ,കള്ളോ പഴമോ വഴിയാകും വൈറസ് മനുഷ്യരിലിലേക്ക് എത്താൻ സാദ്ധ്യതയെന്ന വിലയിരുത്തലിൽ ഇവയുടെ കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. ബംഗ്ലാദേശിൽ പനയിൽ നിന്നെടുക്കുന്ന ഡേറ്റ് പാം സാപ് എന്ന ദ്രാവകത്തിലൂടെ വൈറസ് പകർന്നതായി സംശയമുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ കള്ളിന്റെ സാദ്ധ്യത പരിശോധിക്കുന്നത്. കള്ളുചെത്തുന്നവർ തെങ്ങിന്റെ പൂങ്കുലയിൽ കുടം കമഴ്ത്തി വയ്ക്കുന്നതിനാൽ വവ്വാലുകൾക്ക് അതിലേക്ക് കടക്കാൻ സാധിക്കില്ല. എന്നാലും ആശങ്ക പൂർണമായി അകറ്റാനാണ് പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ (എൻ.ഐ.വി) പരിശോധന നടത്തുന്നത്. മേയ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ സുലഭമാകുന്ന പഴങ്ങളും ശേഖരിക്കും. റമ്പുട്ടാൻ,വാഴപ്പഴം,അമ്പഴങ്ങ എന്നിവയുടെ സാമ്പിളുകൾ കോഴിക്കോട് എൻ.ഐ.വി ലാബിൽ പരിശോധിച്ചെങ്കിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയില്ല. വൈറസ് ബാധയുള്ള വവ്വാൽ കഴിച്ച ഏതെങ്കിലുമൊരു പഴം കഴിച്ചാവും രോഗം പകർന്നതെന്ന നിഗമനത്തിലാണ് വിദ്ഗദ്ധ സംഘം.

മലേഷ്യൻ വകഭേദം

പന്നികളിലൂടെ

നിപയുടെ മലേഷ്യൻ വകഭേദം പന്നികളിലൂടെ മനുഷ്യരിലെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകളുടെ വിസർജ്ജ്യത്തിൽ നിന്ന് പന്നികളിലും, ഈ പന്നികളെ കൈകാര്യം ചെയ്ത മനുഷ്യരിലും രോഗബാധയുണ്ടാകും. എന്നാൽ കേരളത്തിൽ ഇതുവരെ മലേഷ്യൻ വകഭേദം കണ്ടെത്തിയിട്ടില്ല.

ത​ട​ഞ്ഞ​ത് ​തൊ​ഴി​ലാ​ളി​ ​വി​രു​ദ്ധ
ന​ട​പ​ടി​:​ ​എ​സ്.​ആ​ർ.​എം.​യു

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ന്ദേ​ഭാ​ര​തി​ൽ​ ​യാ​ത്രാ​സൗ​ക​ര്യം​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​ജീ​വ​ന​ക്കാ​ര​നെ​തി​രെ​ ​തെ​റ്റാ​യ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​ശ്ര​മി​ച്ച​താ​ണ് ​സം​ഘ​ട​ന​ ​ഇ​ട​പെ​ട്ട് ​ത​ട​ഞ്ഞ​തെ​ന്ന് ​എ​സ്.​ആ​ർ.​എം.​യു.​ ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ ​ഷം​സീ​റി​ന്റെ​ ​പ​രാ​തി​പ്ര​കാ​രം​ ​ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്ന​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​ശ​രി​യ​ല്ല.​ ​അ​ദ്ദേ​ഹ​ത്തി​ന് ​പ​രാ​തി​യു​ണ്ടാ​യ​ത് ​തെ​റ്റി​ധാ​ര​ണ​ ​മൂ​ല​മാ​കാം.​ ​പ​രാ​തി​ ​കി​ട്ടി​യാ​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ലും​ ​വി​രോ​ധ​മി​ല്ല.​ ​എ​ന്നാ​ൽ​ ​ഉ​യ​ർ​ന്ന​ ​ക്ളാ​സി​ന്റെ​ ​പ​രി​ധി​യി​ൽ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​നി​ശി​ച്ത​ ​ടി​ക്ക​റ്റി​ല്ലാ​തെ​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​ത് ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​ ​ന​ട​പ​ടി​യു​ണ്ടാ​കാ​നി​ട​യാ​ക്കും.
സ്പീ​ക്ക​റി​ന്റെ​ ​പ​രി​ച​യ​ക്കാ​ര​ൻ​ ​എ​ന്ന​ ​ത​ര​ത്തി​ൽ​ ​അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം​ ​നി​ശ്ചി​ത​ ​ടി​ക്ക​റ്റി​ല്ലാ​തെ​ ​യാ​ത്ര​ ​ചെ​യ്യാ​ൻ​ ​ശ്ര​മി​ച്ച​തി​ലാ​ണ് ​ടി.​ടി.​ഇ​ ​ഇ​ട​പെ​ട്ട​ത്.​ ​ആ​ ​കോ​ച്ചി​ൽ​ ​ഒ​ഴി​വു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​കൂ​ടു​ത​ൽ​ ​പ​ണം​ ​ന​ൽ​കി​ ​ടി​ക്ക​റ്റ് ​അ​പ് ​ഗ്രേ​ഡ് ​ചെ​യ്യാ​മെ​ന്നേ​ ​പ​റ​ഞ്ഞു​ള്ളൂ.​ ​അ​ത് ​സ്പീ​ക്ക​റി​ന് ​ഇ​ഷ്ട​പെ​ട്ടി​ല്ല.​ ​അ​ദ്ദേ​ഹം​ ​ഉ​യ​ർ​ന്ന​ ​റെ​യി​ൽ​വേ​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​പ​രാ​തി​പ്പെ​ട്ടു.​ ​അ​പ്പോ​ൾ​ ​ത​ന്നെ​ ​പ്ര​ശ്നം​ ​പ​റ​ഞ്ഞു​തീ​ർ​ക്കാ​ൻ​ ​ഡ്യൂ​ട്ടി​ ​ടി.​ടി.​ഇ.​ ​പ​ത്മ​കു​മാ​ർ​ ​ശ്ര​മി​ച്ച​താ​ണ്.​ ​എ​ന്നാ​ൽ​ ​സ്പീ​ക്ക​ർ​ ​വ​ഴ​ങ്ങി​യി​ല്ല.​ ​അ​ദ്ദേ​ഹം​ ​എ​ഴു​തി​യ​ ​പ​രാ​തി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​പ​ത്മ​കു​മാ​റി​നെ​ ​ചെ​യ്യാ​ത്ത​ ​കു​റ്റ​ത്തി​ന് ​ശി​ക്ഷി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത് ​ജീ​വ​ന​ക്കാ​രു​ടെ​ ​സ​ൽ​പേ​രി​ന് ​ക​ള​ങ്ക​മാ​കു​ന്ന​താ​ണ്.
സ്പീ​ക്ക​റു​ടെ​ ​പ​രാ​തി​യി​ൽ​ ​റെ​യി​ൽ​വേ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കേ​ണ്ട​തി​ന് ​പ​ക​രം​ ​കു​റ്റം​ ​ചെ​യ്യാ​ത്ത​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​ഡ്യൂ​ട്ടി​യി​ൽ​ ​നി​ന്ന് ​ഗ്രൗ​ണ്ട് ​ചെ​യ്ത് ​ശി​ക്ഷി​ക്കാ​ൻ​ ​ശ്ര​മി​ച്ച​തി​നെ​യാ​ണ് ​എ​തി​ർ​ത്ത​തെ​ന്നും​ ​എ​സ്.​ആ​ർ.​എം.​യു​ ​പ​റ​ഞ്ഞു.