നെയ്യാറ്റിൻകര :അതിയന്നൂർ പഞ്ചായത്തിൽ കൊടങ്ങാവിള വാർഡിൽ അതിയന്നൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഓണക്കാലത്തിന് കർഷകർക്കും കുടുംബശ്രീ അംഗങ്ങൾക്കും ഒരു മുറം പച്ചക്കറി എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ വിതരണം ചെയ്തു.കൊടങ്ങാവിള വാർഡിലെ വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. വനജകുമാരി,വസന്ത,ബീന,ലത,പുഷ്പം,സിസിലിറ്റ് ഭായി,ലളിതാഭായി തുടങ്ങിയവർ പങ്കെടുത്തു.