നെയ്യാറ്റിൻകര: ബോൺ @ നിംസിന്റെ ആഭിമുഖ്യത്തിൽ നിംസ് മെഡിസിറ്റിയിൽ സൗജന്യ ശിശുരോഗ നിർണയ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിക്കുന്നു. നിംസ് മെഡിസിറ്റിയിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ 12 വരെയാണ് ക്യാമ്പ്. പീഡിയാട്രിക് ആൻഡ് നിയോനാറ്റോളജി വിഭാഗം മേധാവി ഡോ. ഹസീന നേതൃത്വം നൽകും. ഒന്നു മുതൽ 5 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കുട്ടികൾക്കുണ്ടാകുന്ന വിട്ടുമാറാത്ത പനി, ചുമ, കഫക്കെട്ട്, ഇടക്കിടെയുള്ള ജലദോഷം, അലർജി, ചർമ്മരോഗങ്ങൾ, വിളർച്ച, പഠനവൈകല്യങ്ങൾ, അമിത വണ്ണം, ഓട്ടിസം, അസ്ഥിവൈകല്യങ്ങൾ, വിരശല്യം, മൂത്രതടസം, മൂത്രത്തിലെ ഇൻഫെക്ഷൻ, വിട്ടുമാറാത്ത വയറുവേദന, തൈറോയിഡ്, ഹോർമോൺ വ്യതിയാനം, വിശപ്പിലായ്മ, സംസാരിക്കുന്നതിലുള്ള വൈകല്യങ്ങൾ തുടങ്ങിയ ശിശു രോഗങ്ങൾക്കായുള്ള ചികിത്സ ലഭ്യമാണ്. ഡെവലപ്മെന്റൽ തെറാപിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റിഷ്യൻ, ഡെന്റൽ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധരുടെ സേവനവുമുണ്ടാകും. ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് തൈറോയിഡ് (ടി.എസ്.എച്ച്), വൈറ്റമിൻ ഡി, ഹീമോഗ്ലോബിൻ, കംപ്ലീറ്റ് ബ്ലഡ് കൗണ്ടിംഗ് എന്നീ പരിശോധനകൾക്ക് 50 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. രക്തസമ്മർദ്ദ പരിശോധന, പ്രമേഹ രോഗനിർണയം, ബി.എം.ഐ പരിശോധന എന്നിവ പൂർണമായും സൗജന്യമായിരിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 79073 09670.