തിരുവനന്തപുരം: കേരളത്തിലെ സൈക്യാട്രിസ്റ്റുകളുടെ സംഘടനയായ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകത്തിന്റെ വാർഷിക കോൺഫറൻസ് ഇന്നുമുതൽ 11വരെ തിരുവനന്തപുരം മെഡിക്കൽ കോളജ് അലൂമിനി ഓഡിറ്റോറിയത്തിൽ നടക്കും.
കൗമാരപ്രായക്കാരുടെയും യുവാക്കളുടെയും മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കായുള്ള ബോധവത്കരണം ഇന്ന് രാവിലെ 9ന് കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലെ ഇ.എം.എസ് ഹാളിൽ സംഘടിപ്പിക്കും.സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി പ്രൊഫസർമാരായ ഡോ.അരുൺ ബി.നായർ,ഡോ.അഞ്ചു മാത്യു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.വിവിധ വിഷയങ്ങളെക്കുറിച്ച് ഡോ.വിനീത് ചന്ദ്രൻ,ഡോ.ജിഷ്ണു ജനാർദ്ദനൻ,ഡോ.അഖിൽദാസ് എന്നിവർ ക്ലാസുകൾ നയിക്കുമെന്ന് ഓർഗനൈസിംഗ് ചെയർമാൻ ഡോ.ടി.സാഗർ,സെക്രട്ടറി ഡോ.ജെസാർ എ.ജെ,ജോയിന്റ് സെക്രട്ടറി ഡോ.മോഹൻ റോയ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.