hi

കിളിമാനൂർ:ബി.ആർ.സി കിളിമാനൂരിന്റെ നേതൃത്വത്തിൽ ചലനപരിമിതി,ശ്രവണ പരിമിതി നിർണയിക്കുന്നതിനുള്ള മെഡിക്കൽ ക്യാമ്പ് വിഭിന്ന ശേഷി കുട്ടികൾക്കായി സംഘടിപ്പിച്ചു. ആറ്റിങ്ങൽ താലൂക്ക് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ അദ്ധ്യക്ഷത വഹിച്ചു.നഴ്സിംഗ് സൂപ്രണ്ട് രമാദേവി സ്വാഗതം പറഞ്ഞു.കിളിമാനൂർ ബി.പി.സി നവാസ് കെ പദ്ധതി വിശദീകരണം നടത്തി.ബി.ആർ.സി ട്രെയിനർ വിനോദ് ടി മുഖ്യ പ്രഭാഷണം നടത്തി.ആശുപത്രി സൂപ്രണ്ട് ഡോ.പ്രീത സോമൻ,ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ഡോ.ഷിജു,നെടുമങ്ങാട് താലൂക്ക് ഹോസ്പിറ്റലിലെ പി.എം.ആർ ഡോ.സലീന തുടങ്ങി ഡോക്ടർമാർ,ഓഡിയോളജിസ്റ്റ് അലീഷ ജെ.എൻ,ഓർത്തോ ടെക്നീഷ്യൻ അനു കുമാർ.എസ്,കിളിമാനൂർ ബി.ആർ.സി സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ തുടങ്ങിയവർ ക്യാമ്പ് നയിച്ചു.സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷാമില എം നന്ദി പറഞ്ഞു.