പനയ്ക്കോട്: വയനാട് ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് എസ്.എൻ.ഡി.പി യോഗം പനയ്ക്കോട് ശാഖയുടെ കൈത്താങ്ങ്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ശാഖ സ്വരൂപിച്ച തുക സെക്രട്ടറി ടി.നിധീഷ് തൊളിക്കോട് വില്ലേജ് ഓഫീസർ എ.ഒ.ശ്രീകലയ്ക്ക് കൈമാറി.ശാഖ എക്സിക്യൂട്ടീവ് അംഗങ്ങളായ ജി.ഷൈജു,കെ.ഷൈജു പാമ്പൂര്,സി.സുകുനാഥൻ,വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരായ അബ്ദുൾ ഗഫൂർ,ശ്രീകുമാരൻ നായർ,ബിന്ദു,കാവ്യ എന്നിവർ പങ്കെടുത്തു.