തിരുവനന്തപുരം: നാഷണൽ ഫെഡറേഷൻ ഒഫ് പോസ്റ്റൽ എംപ്ലോയീസിന്റെ ഘടകമായ ഒാൾ ഇന്ത്യാ ആർ.എം.എസ് ആൻഡ് എം.എം.എസ് എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യ സമ്മേളനം കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10 ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വം, വി.ജോയി എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.പി.കരുണാകരൻ അദ്ധ്യക്ഷത വഹിക്കും.11ന് വൈകിട്ട് സമ്മേളനം സമാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 600 ലേറെ പ്രതിനിധികൾ പങ്കെടുക്കും.