തിരുവനന്തപുരം: വയനാട് ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി സ്കൂൾ വിദ്യാർത്ഥികളും.വട്ടിയൂർക്കാവ് ഗവ.എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി മിയ എൽ.എം പിറന്നാളാഘോഷത്തിനായി കരുതിവച്ച പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഒന്നാം ക്ലാസുകാരി അഹാന ആമി അജിത്തും മൂന്നാം ക്ലാസുകാരി ദക്ഷിണ.എ.ആറും തങ്ങളുടെ കുടുക്കയിലെ സമ്പാദ്യമാണ് നൽകിയത്.കേന്ദ്രീയ വിദ്യാലയയിലെ രണ്ടാം ക്ലാസുകാരി നജ ഫാത്തിമയും തന്റെ കുഞ്ഞ് സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.അദ്ധ്യാപകരോടൊപ്പം എത്തിയ കുട്ടികൾ ജില്ലാ കളക്ടർ അനുകുമാരിക്കാണ് തുക കൈമാറിയത്.