പാലോട്: അരിപ്പ വന പരിശീലന കേന്ദ്രത്തിൽ നിർമ്മിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കം അക്കാഡമിക് ബ്ലോക്ക്,ട്രെയിനീസ് ഹോസ്റ്റൽ ബ്ലോക്ക്,എക്സിക്യൂട്ടീവ് ഹോസ്റ്റൽ ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനവും ഇൻഡോർ സ്‌പോട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനവും മന്ത്രി വി.അബ്ദു റഹിമാൻ നിർവഹിച്ചു.നബാർഡിന്റെ സഹായത്തോടെ 29.11 കോടി ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെയാണ് നിർമ്മാണം.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷനായി.പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാ സിംഗ്,അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ(എഫ്.ബി ആൻഡ് എ) ഡോ.പുഗഴേന്തി,അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്) എൽ.ചന്ദ്രശേഖരൻ,അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഇ ആൻഡ് ടി.ഡബ്ല്യു) ജസ്റ്റിൻ മോഹൻ,ഡോ.സജ്ഞയൻകുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം,ഡയറക്ടർ ഡയറക്ടറേറ്റ് ഒഫ് സ്‌പോട്സ് ആൻഡ് യൂത്ത് അഫയേഴ്സ് വിഷ്ണു രാജ്,ജില്ലാപഞ്ചായത്തംഗം സോഫി തോമസ്,പഞ്ചായത്ത് പ്രസിഡന്റ് കാർത്തിക,സി.പി.കേണൽ ഷാജി വർഗീസ്,എ.റിയാസ്,ജയസിംഗ്,സുലൈമാൻ,പ്രസാദ് ആട്ടുകാൽ അജി,ജസിൻ,അമാനുള്ള മടത്തറ,മടത്തറ ശ്യാം,എസ്.മുകേഷ് തുടങ്ങിയവർ പങ്കെടുത്തു.പ്രമോദ് ജി.കൃഷ്ണൻ സ്വാഗതവും,എം.വി.ജി കണ്ണൻ നന്ദിയും പറഞ്ഞു.