മാളികപ്പുറം സിനിമയിൽ കല്ലുവിന്റെ അമ്മയായി എത്തി ശ്രദ്ധേയയായി മാറിയ ആൽഫി പഞ്ഞിക്കാരന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറൽ. പ്ളാൻ പി ആക്ഷൻ സ്റ്റുഡിയോസ് പകർത്തിയതാണ് ചിത്രങ്ങൾ. ജിബിൻ ആണ് ഫോട്ടോഗ്രാഫർ. ശ്രീഗേഷ് വാസൻ ആണ് മേക്കപ്പ്.സൺഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.
ശിക്കാരി ശംഭു , വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഇളയരാജ, മാർക്കോണി മത്തായി, സിഗ്‌നേച്ചർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിൽ എത്തിയ നാഗേന്ദ്രൻസ് ഹണിമൂൺസിലൂടെ സീരീസിലും അരങ്ങേറ്റം കുറിച്ചു.