a

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം നടന്നു.50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് 1974,1975,1976 വർഷങ്ങളിലെ എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ വിദ്യർത്ഥി സംഗമം സംഘടിപ്പിച്ചത്.ആലംകോട് ഹാരിസൺ പ്ലാസയിൽ സംഘടിപ്പിച്ച സംഗമപരിപാടിയിൽ പൂർവ വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും പങ്കാളികളായി.തുടർന്ന് സംഘടിപ്പിച്ച 'തിരുമുറ്റം' പരിപാടിയുടെ ഭാഗമായി അഞ്ചുതെങ്ങ് സെന്റ് ജോസഫ് സ്കൂൾ അങ്കണത്തിൽ എത്തുകയും സ്കൂൾ ക്ലാസ്‌ മുറികളിൽ അൽപനേരം ചെലവഴിക്കുകയും ചെയ്തു. തുടർന്ന് അക്കാലത്തെ അദ്ധ്യാപികമാരിലൊരാളായ ലീലാ ഭായി ടീച്ചറിനെയും, ഇപ്പോഴത്തെ സ്കൂൾ ഹെഡ്മിസ്ട്രസായ ബിനു ജാക്സൻ ടീച്ചറെയും പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൊന്നാട ചാർത്തി ആദരിച്ചു.തുടർന്ന് കലാപരിപാടികൾ,വിവിധ മത്സരങ്ങൾ എന്നിവ നടന്നു.