ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന പുറ നാനൂറ് എന്ന ചിത്രത്തിൽ ലോകേഷ് കനകരാജ് പ്രധാന വേഷത്തിൽ എത്തുന്നു. ഇതാദ്യമായാണ് ലോകേഷ് കനകരാജ് മുഴുനീള വേഷത്തിൽ എത്തുന്നത്.
വിജയ്‌യെ നായകനായി സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രത്തിലും ഗോകുൽ സംവിധാനം ചെയ്ത സിംഗപ്പൂർ സലൂൺ എന്ന ചിത്രത്തിലും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശ്രുതി ഹാസനും ലോകേഷ് കനകരാജും പ്രണയ ജോടികളായി അടുത്തിടെ പുറത്തിറങ്ങിയ ഇനിമേൽ എന്ന മ്യൂസിക് വീഡിയോ ശ്രദ്ധ നേടിയിരുന്നു. കമൽഹാസനാണ് ഇനിമേലിന്റെ ഗാന രചന നിർവഹിക്കുന്നത്. ദ്വാരകേഷ് പ്രഭാകറാണ് സംവിധാനം. ആലാപനവും സംഗീത സംവിധാനവും ശ്രുതി ഹാസനായിരുന്നു. കമൽഹാസന്റെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഇന്റർനാഷണൽ ആണ് നിർമ്മാണം.