അരുവിക്കര:എൻ.എഫ്.പി.ആർ സംസ്ഥാന നേതാക്കൾക്ക് അരുവിക്കര മേഖലാ കമ്മിറ്റി സ്വീകരണം നൽകി.സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത മണക്കാട് എം.നജീബ്,സംസ്ഥാന സെക്രട്ടറി പരമേശ്വരൻ നായർ,ജില്ലാ സെക്രട്ടറി കരിയം ചന്ദ്രൻ , ട്രഷറർ ഷിഹാബുദീൻ എന്നിവർക്കാണ് സ്വീകരണം നൽകിയത്.അരുവിക്കര മേഖല പ്രസിഡന്റ് കെ.പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി മൈലം സത്യാനന്ദൻ,ജില്ലാ മെമ്പ ആലുംമൂട് വിജയൻ ,വൈസ് പ്രസിഡന്റ് കളത്തുകാൽ അജിത്ത് കുമാർ,ട്രഷറർ സുരേഷ്,അര്യശാല ശശികുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.