വേട്ടയൻ സിനിമയുടെ ലൊക്കേഷനിൽ രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും മദ്ധ്യത്തിൽ നിൽക്കുന്ന ഫഹദ് ഫാസിലിന്റെ ചിത്രം പങ്കുവച്ച് നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ്. ഫഹദ് ഫാസിലിന് പിറന്നാൾ ആശംസ നേർന്നാണ് ചിത്രം പങ്കുവച്ചത്.
ഇന്ത്യൻ സിനിമയുടെ രണ്ട് നെടുംതൂണുകളായ സൂപ്പർസ്റ്റാർ രജനികാന്ത്, ഷഹെൻഷാ അമിതാഭ് ബച്ചൻ എന്നിവരോടൊപ്പം ബർത്ത് ഡേ ബോയ് ഫഹദ് ഫാസിൽ എന്നാണ് ചിത്രം പങ്കുവച്ച് ലൈക പ്രൊഡക്ഷൻസ് കുറിച്ചത്.
യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ട വേട്ടയനിൽ പൊലീസ് ഓഫീസറായാണ് രജനികാന്ത് എത്തുന്നത്. രസികനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഫഹദ് ഫാസിൽ. ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജുവാര്യർ രജനികാന്തിന്റെ ഭാര്യ വേഷത്തിൽ എത്തുന്നു.
ദുഷാര വിജയൻ, റിതിക സിംഗ് എന്നിവരാണ് മറ്റു നായികമാർ.