തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ചതയദിനത്തോടനുബന്ധിച്ചു കായിക മത്സരങ്ങൾ സംഘടിപ്പിക്കും. 16,​17,​ 18 തീയതികളിൽ മംഗലത്തുകോണം എസ്.എൻ.ഡി.പി ശാഖാ ഗ്രൗണ്ട്, കല്ലുവെട്ടാൻകുഴി ഇൻഡോർ സ്റ്റേഡിയം, മുട്ടത്തറ നീലകണ്ഠ ടർഫ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ഷട്ടിൽ, ക്രിക്കറ്റ്‌, ഫുട്ബോൾ എന്നീ ഇനങ്ങളിലായി യൂണിയനിലെ 34 ശാഖകളിൽ നിന്നുള്ള ടീമുകൾ മത്സരിക്കുമെന്ന് യൂണിയൻ പ്രസിഡന്റ്‌ കോവളം ടി.എൻ.സുരേഷും സെക്രട്ടറി തോട്ടം പി.കാർത്തികേയനും അറിയിച്ചു. ഒന്നാം സമ്മാനം 15000 രൂപയും ട്രോഫിയും. രണ്ടാംസമ്മാനം 7500 രൂപ. മികച്ച കളിക്കാർക്കും പ്രത്യേകം സമ്മാനങ്ങൾ ലഭിക്കും.