ബാലരാമപുരം: സദ്ഗമയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണവും ബാലരാമപുരം ജി.രാമൻപിള്ള അനുസ്മരണവും ഇന്ന് രാവിലെ 8ന് ബാലരാമപുരം ജംഗ്ഷനിൽ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.അഡ്വ.സി.ആർ പ്രാണകുമാർ അദ്ധ്യക്ഷത വഹിക്കും.അഡ്വ.ജി.സുബോധൻ അനുസ്മരണ പ്രഭാഷണം നടത്തും. കെ.പി.സി.സി.സി അംഗം അഡ്വ.വിൻസെന്റ് ഡി പോൾ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എ.എം.സുധീർ എന്നിവർ സംസാരിക്കും.