തിരുവനന്തപുരം: അരുവിക്കര സർക്കാർ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് www.polyadmission.org/gifd എന്ന പോർട്ടലിലൂടെ ഓൺലൈനായി 23ന് മുൻപ് അപേക്ഷിക്കാം.

ഗാർമെന്റ് ഡിസൈനിംഗ്, മാനുഫാക്ചറിംഗ്, ഫാഷൻ ഡിസൈനിംഗ്, മാർക്കറ്റിംഗ് എന്നിവ കോഴ്‌സിന്റെ ഭാഗമാണ്. ആറ് ആഴ്ചത്തെ പ്രായോഗിക പരിശീലനമായ ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം എന്നിവയും നൽകും.

എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിനർഹത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് 9605168843, 9895543647, 8606748211, 9400006460, 0472 - 2812686.