ചിറയിൻകീഴ്: സഭവിള ശ്രീനാരായണാശ്രമത്തിലെ പ്രതിമാസ സത്സംഗവും ഗുരു വിശ്വാസി സംഗമവും 11ന് നടക്കും.രാവിലെ 8.30ന് ആശ്രമാങ്കണത്തിലെ ദീപ പ്രതിഷ്ഠാ സന്നിധിയിൽ പുഷ്പാഭിഷേകം,കുങ്കുമാർച്ചന,ദീപാർപ്പണ പൂജ,9.30ന് ആശ്രമം ഒാഡിറ്റോറിയത്തിൽ,പ്രശോഭ ശിശുപാലനും സംഘവും നയിക്കുന്ന സഹസ്രനാമാർച്ചന, 10.30ന് വനിതാ സംഘം കോ- ഓർഡിനേറ്റർ രമണി ടീച്ചർ വക്കത്തിന്റ ഗുരു കൃതികളുടെ സംഗീതാവിഷ്കരണം, 11ന് സത്സംഗ ഗുരു സന്ദേശ പ്രഭാഷണസംഗമം ഡോ.ഷാജി പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. സ്വാമി സുരേശ്വരാനന്ദ അനുഗ്രഹ പ്രഭാഷണവും ഡോ.ബി.സീരപാണി ഗുരു സന്ദേശ പ്രഭാഷണം നടത്തും. സഭവിള ആശ്രമം വനിത ഭക്തജന സമിതി പ്രസിഡന്റ് ഷീല മനോഹരൻ അദ്ധ്യക്ഷത വഹിക്കും.12.30 നു മഹാഗുരുപൂജ, സമൂഹപ്രാർത്ഥന, ദൈവദശകകീർത്തനാലാപനം എന്നിവ ഉണ്ടായിരിക്കുമെന്ന് വനിത ഭക്തജന സമിതി സെക്രട്ടറി വിജയ അനിൽകുമാർ അറിയിച്ചു.