fr-george


കോട്ടയം അതിരൂപതയിലെ സീനിയർ വൈദികരിലൊരാളും കാരിത്താസ് വിയാനി ഹോമിൽ വിശ്രമജീവിതത്തിലുമായിരുന്ന ഫാ. ജോർജ് വണ്ടന്നൂർ നിര്യാതനായി. 1935 ജൂലൈ 23 ന് വണ്ടന്നൂർ ചാക്കോ-ഏലി ദമ്പതികളുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സെന്റ് സ്റ്റാനിസ്‌ളാവൂസ് സെമിനാരിയിലും ആലുവ സെന്റ് ജോസഫ്‌സ് സെമിനാരിയിലുമായി വൈദികപരിശീലനം പൂർത്തിയാക്കി. 1962 മാർച്ച് 12 ന് വൈദികപട്ടം സ്വീകരിച്ചു . മൃതദേഹം ഓഗസ്റ്റ് 14 രാവിലെ 7.30 ന് വിയാനി ഹോമിൽ എത്തിക്കുന്നതും തുടർന്ന് 9.30 ന് പുതുവേലിയിലുള്ള സഹോദരൻ തോമസിന്റെ ഭവനത്തിൽ കൊണ്ടുവരുന്നതുമാണ്. 11 മണി മുതൽ പുതുവേലി സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ സംസ്‌ക്കരിക്കുന്നതുമാണ്.
സഹോദരങ്ങൾ: പരേതനായ എബ്രാഹം, അന്നക്കുട്ടി ചാക്കോ പാറടിയിൽ കരിങ്കുന്നം, പരേതയായ മറിയക്കുട്ടി സിറിയക് വാക്കാട്ടേൽ കട്ടച്ചിറ, തോമസ്, ആലീസ് സൈമൺ .