തിരുവനന്തപുരം: പെൻഷൻകാരുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കത്തക്ക തരത്തിൽ മെഡിസെപ് പുനർനിർണയം ചെയ്യണമെന്നും എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും മാങ്കോട് രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടു.സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് കൗൺസിൽ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എൻ.ശ്രീകുമാർ,അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗൽ,ടി.എസ്.ബിനുകുമാർ,എസ്.എസ്.പി.സി സംസ്ഥാന ട്രഷറർ എ.നിസാറുദീൻ,സംസ്ഥാന വൈസ് പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ,ബി.വിജയമ്മ എന്നിവർ സംസാരിച്ചു.ജില്ലാ പ്രസിഡന്റ് ബി.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി എ.ഹരിശ്ചന്ദ്രൻ നായർ റിപ്പോർട്ടും ട്രഷറർ പി.മുരളീമോഹൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.