തിരുവനന്തപുരം: ഡോ. പല്പു മെമ്മോറിയൽ ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ 'രാമായണത്തിന്റെ സർവകാല പ്രസക്തി" എന്ന വിഷയത്തിൽ കെ.എസ്.ശിവരാജൻ നാളെ വൈകിട്ട് 4.30ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ പ്രഭാഷണം നടത്തും. അഡ്വ. കെ.സാംബശിവൻ അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റ് ഡി.രാധാകൃഷ്ണൻ സ്വാഗതവും ജനറൽ സെക്രട്ടറി എം.എൽ.ഉഷാരാജ് നന്ദിയും പറയും. തുടർന്ന് ചർച്ചയും ഉണ്ടായിരിക്കും.