കുന്നത്തുകാൽ: എസ്.എൻ.ഡി.പി യോഗം കുന്നത്തുകാൽ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക സമ്മേളനവും ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും, കുമാരനാശാൻ ശതാബ്ദി അനുസ്മരണവും 16 മുതൽ 20 വരെ നടക്കും. 16 ന് വൈകിട്ട് 6.30 ന് നടക്കുന്ന മഹാകവി കുമാരനാശാൻ ശതാബ്ദി അനുസ്മരണത്തിൽ കുമാരനാശാനും വർത്തമാനകാലവും എന്ന വിഷയത്തെ ആസ്പദമാക്കി കവിയും അദ്ധ്യാപകനുമായ ഡോ.ബിജുബാലകൃഷ്ണൻ പ്രഭാഷണം നടത്തും. 19ന് രാവിലെ 11.50 ന് ശ്രീനാരായണ ഗുരുദേവ ജയന്തി പൂജയും തിരുവിളക്ക് പൂജയും ഉച്ചയ്ക്ക് 1 ന് പിറന്നാൾ സദ്യ, 3.30ന് ജയന്തി ഘോഷയാത്ര, 4ന് സർവമത സമ്മേളനം,ശാഖാ പ്രസിഡന്റ് എൻ.എസ്. ധനകുമാർ അദ്ധ്യക്ഷത വഹിക്കും.സ്വാമി സാന്ദ്രാനന്ദ ഉദ്‌ഘാടനം ചെയ്യും.പ്രതിഷ്ഠാ വാർഷിക സമ്മേളനം ചെങ്കൽ ശിവപാർവതി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.പാച്ചല്ലൂർ ഇമാം അബ്ദുസലീം മൗലവി, തൂങ്ങാംപാറ കൊച്ചുത്രേസ്യ ദേവാലയ ഇടവകവികാരി ഫാ. ജോയീ മത്യാസ്, എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ എസ്. ഊരമ്പ്, കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കുമാർ,ശാഖാ സെക്രട്ടറി കുന്നത്തുകാൽ മണികണ്ഠൻ,ഗിരികുമാർ ചെന്നശേരി എന്നിവർ പങ്കെടുക്കും.