k

തിരുവനന്തപുരം: നെടുങ്കാട് പള്ളിത്താനം മണ്ണടി ശ്രീ ഭഗവതി മഹാദേവർ ക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹയജ്ഞം ആദിത്യവർമ്മ ഉദ്ഘാടനം ചെയ്തു.ക്ഷേത്രപ്രസിഡന്റ് പി.രാജശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ക്ഷേത്രതന്ത്രി തിരുവല്ല തെക്കേടത്ത് ഇല്ലം സുബ്രഹ്മണ്യൻ നാരായണൻ ഭട്ടത്തിരിപ്പാട്, ചെയർമാൻ ഷാജി സദാശിവൻ തമ്പി, ആനത്താനം രാധാകൃഷ്ണൻ, ഡോ.എ.എം.ഉണ്ണികൃഷ്ണൻ, എൽ.വി.ശ്രീകുമാർ, എം.എസ്.രാജേഷ്, എൻ.എസ്.എസ് കരമന പ്രസിഡന്റ് ഉപേന്ദ്രൻ നായർ, കൗൺസിലർ കരമന അജിത്ത്, പി.ജയചന്ദ്രൻ നായർ, എ.സതീഷ്‌കുമാർ, സുരേന്ദ്രൻ, ബി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.