ഉദിയൻകുളങ്ങര:നെയ്യാറ്റിൻകര ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ വിജയഭേരി 2024 സംഘടിപ്പിച്ചു.കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റും നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ മുഖ്യാതിഥിയായി.കണ്ണൂർ ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പ്രഭാഷകനുമായ വി.കെ.സുരേഷ് ബാബു മോട്ടിവേഷണൽ ക്ലാസെടുത്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എം.എ.സാദത്ത്,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ,കൗൺസിലർമാരായ മഞ്ചന്തല സുരേഷ്,എ.എസ്.ഐശ്വര്യ,പ്രിൻസിപ്പൽ പി.ആർ.ദീപ്തി,വൈസ് പ്രിൻസിപ്പൽ ജി.ജ്യോതിഷ്,എസ്.എം.സി ചെയർമാൻ അജയൻ അരുവിപ്പുറം,എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി ജെ.സജികുമാർ,ഡി.വി മഹേഷ്,പി.ടി.എ വൈസ് പ്രസിഡന്റ് സാബു എന്നിവർ പങ്കെടുത്തു.