ഉദിയൻകുളങ്ങര: വയനാട് ദുരിതബാധിതർക്കായി 5 ലക്ഷം രൂപ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ്.നവനീത്കുമാറിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സി.കെ. ഹരീന്ദ്രൻ എം.എൽ.എ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സന്ധ്യ,സ്ഥിരം സമിതി അദ്ധ്യക്ഷർ ജി.ബൈജു,എൻ.വി.ഷൈൻശ്യാം,വി.എസ്.അനില,മെമ്പർമാരായ ജ്യോതിഷ് റാണി ആർ.ബി,എം.മഹേഷ്,സന്തോഷ് കുമാർ,സെക്രട്ടറി ജോണി ടി.എ തുടങ്ങിയവർ പങ്കെടുത്തു.