പാറശാല: ചെങ്കലിലെ ആദ്യകാല കമ്മ്യൂണിസ്റ്റ്‌ നേതാവ് കൊറ്റാമം രാജമണിയുടെ 14-മത് ചരമ വാർഷികദിനം ആചാരിച്ചു. കൊറ്റാമത്ത് നടന്ന യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.രതീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കൊറ്റാമം രാജൻ അദ്ധ്യക്ഷനായി. കെ.അൻസലൻ എം.എൽ.എ, രാഹിൽ ആർ.നാഥ്‌, ആർ.വിൻസെന്റ്, ജി.താങ്കഭായി, കൊറ്റാമം ഗോപകുമാർ എന്നിവർ സംസാരിച്ചു. രാവിലെ സ്മൃതിമണ്ഡപത്തിൽ സി.പി.എം ഏരിയാ കമ്മിറ്റിഅംഗം കടകുളം ശശിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു.