വിഴിഞ്ഞം: കാർഷിക കോളേജ് എംപ്ലോയീസ് ക്രെഡിറ്റ് സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗവും അവാർഡ് ദാനത്തിന്റേയും ഉദ്ഘാടനം അഡ്വ.ഡി.സുരേഷ് കുമാർ നിർവഹിച്ചു.കൊവിഡ് സമയത്തെ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പ്രശംസാപത്രം നേടിയ ജീവനക്കാരെയും ഗുഡ് സർവീസ് എൻട്രി ലഭിച്ച ജീവനക്കാരെയും കാർഷിക കോളേജിൽ നിന്ന് മികച്ച വിജയം നേടിയവരെയും അനുമോദിച്ചു.പ്രസിഡന്റ് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.ബീന,കാർഷിക കോളേജ് ഡീൻ ഒഫ് ഫാക്കൽറ്റി ഡോ.റോയി സ്റ്റീഫൻ,എസ്.സുരേഷ് കുമാർ,ജെ.അജിത് എന്നിവർ പങ്കെടുത്തു.