p

തിരുവനന്തപുരം: കാലാവധി പൂർത്തിയാകാൻ ഒരു വർഷം മാത്രം ശേഷിക്കേ, ജില്ലാ അടിസ്ഥാനത്തിലുള്ള എൽ.ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നടന്നത് 30 ശതമാനം നിയമനം മാത്രം. 2022 ഓഗസ്റ്റ് ഒന്നിന് നിലവിൽ വന്ന ലിസ്റ്റുകളിൽ 14 ജില്ലകളിലുമായി 23,518 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. അടുത്ത ജൂലായ് 31വരെയാണ് കാലാവധി.

ഇതുവരെ 7,488പേർക്ക് നിയമന ശുപാർശ നൽകിയെങ്കിലും ഇതിൽ 1,636 എണ്ണം എൻ.ജെ.ഡി ഒഴിവുകളിലാണ്. ഏറ്റവും കൂടുതൽ നിയമനം നടന്നത് തിരുവനന്തപുരം ജില്ലയിൽ- 847. കുറവ് കാസർകോട്ട്- 240. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും നിയമന ശുപാർശ 500 കടന്നു. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 12,069 പേർക്ക് നിയമനം

നൽകിയിരുന്നു. ഇതിൽ തിരുവനന്തപുരം, എറണാകുളം,തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആയിരത്തിലധികം പേർക്ക് നിയമനം കിട്ടി.

ജില്ല, നിയമന ശുപാർശ

തിരുവനന്തപുരം ---------------------847
കൊല്ലം -------------------------------------522
പത്തനംതിട്ട -----------------------------448
ആലപ്പുഴ -----------------------------------478
കോട്ടയം ----------------------------------495
ഇടുക്കി -------------------------------------370
എറണാകുളം ---------------------------763
തൃശൂർ -------------------------------------637
പാലക്കാട് --------------------------------578
മലപ്പുറം ------------------------------------672
കോഴിക്കോട് ---------------------------563
വയനാട് ----------------------------------267
കണ്ണൂർ -------------------------------------607
കാസർകോട് ----------------------------240

​ ​ഫാം​ ​ലൈ​സ​ൻ​സിം​ഗ് ​ച​ട്ട​ങ്ങ​ൾ​ ​പ​രി​ഷ്‌​ക​രി​ച്ചു,
10​ ​പ​ശു​ക്ക​ളെ​ ​വ​ള​ർ​ത്താ​ൻ​ ​ഇ​നി​ ​ലൈ​സ​ൻ​സ് ​വേ​ണ്ട

തി​രു​വ​ന​ന്ത​പു​രം​:​ 2012​ ​ലെ​ ​കേ​ര​ള​ ​പ​ഞ്ചാ​യ​ത്ത് ​രാ​ജ് ​ച​ട്ട​പ്ര​കാ​ര​മു​ള്ള​ ​ഫാം​ ​ലൈ​സ​ൻ​സ്‌​ ​ച​ട്ട​ങ്ങ​ളി​ൽ​ ​ത​ദ്ദേ​ശ​വ​കു​പ്പ് ​ഭേ​ദ​ഗ​തി​ ​വ​രു​ത്തി​യ​തോ​ടെ​ 10​ ​പ​ശു​ക്ക​ളെ​ ​വ​ള​ർ​ത്താ​ൻ​ ​ഇ​നി​ ​മു​ത​ൽ​ ​ലൈ​സ​ൻ​സ് ​വേ​ണ്ട.​ 50​ ​ആ​ടു​ക​ളെ​ ​വ​ള​ർ​ത്തു​ന്ന​ ​ഫാ​മു​ക​ൾ​ക്കും​ ​ലൈ​സ​ൻ​സ് ​ആ​വ​ശ്യ​മി​ല്ല.​ ​ലൈ​സ​ൻ​സ് ​നേ​ടാ​നു​ള്ള​ ​നൂ​ലാ​മാ​ല​ക​ൾ​ ​കാ​ര​ണം​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​മേ​ഖ​ല​യി​ൽ​ ​നി​ന്നും​ ​നി​ര​വ​ധി​പേ​ർ​ ​പി​ൻ​വാ​ങ്ങു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​തീ​രു​മാ​നം.
50​ ​മു​യ​ലു​ക​ൾ,​ 500​ ​കോ​ഴി​ക​ൾ,1000​ ​കാ​ട​ക്കോ​ഴി,​ 50​ ​ട​ർ​ക്കി,​ 15​ ​എ​മു​ ,​ 2​ ​ഒ​ട്ട​ക​പ്പ​ക്ഷി​ ​എ​ന്നി​വ​ ​വ​ള​ർ​ത്താ​ൻ​ ​ഇ​നി​മു​ത​ൽ​ ​ലൈ​സ​ൻ​സ് ​വേ​ണ്ട.​ 5​ ​പ​ന്നി​ക​ളെ​ ​വ​ള​ർ​ത്തു​ന്ന​ ​ഫാ​മു​ക​ൾ​ക്ക് ​ലൈ​സ​ൻ​സ് ​ആ​വ​ശ്യ​മി​ല്ലെ​ന്ന​ ​നി​ല​വി​ലെ​ ​നി​ബ​ന്ധ​ന​യി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി​യി​ട്ടി​ല്ല.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​ശ​ല്യ​മു​ണ്ടാ​കാ​തെ​ ​ഫാ​മി​ലെ​ ​മാ​ലി​ന്യം​ ​സം​സ്ക​രി​ക്കാ​നു​ള്ള​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.​ ​പ​ന്നി​ഫാ​മു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മാ​ലി​ന്യ​ ​നി​ർ​മ്മാ​ർ​ജ​നം,​ ​തീ​റ്റ​ ​ല​ഭ്യ​മാ​ക്ക​ൽ​ ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ച് ​പ്ര​ത്യേ​ക​ ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പു​തു​ക്കി​യ​ ​ച​ട്ട​ത്തി​ലു​ണ്ട്.​ ​മു​ൻ​സി​പ്പാ​ലി​റ്റി​ക​ളി​ലെ​യും​ ​കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലെ​യും​ ​ഫാം​ ​ലൈ​സ​ൻ​സ് ​ച​ട്ട​ ​നി​ർ​മ്മാ​ണം,​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​ ​ച​ട്ട​ങ്ങ​ളു​ടെ​ ​പ​രി​ഷ്ക​ര​ണം​ ​എ​ന്നി​വ​യ്ക്കും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​ക്ഷീ​ര​വി​ക​സ​ന,​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പ് ​മ​ന്ത്രി​മാ​ർ​ ​ന​ട​ത്തി​യ​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി.