തിരുവനന്തപുരം: കാട്ടാക്കട നെയ്യാർ മെഡിസിറ്റിയിൽ ക്യാൻസർ രോഗ ചികിത്സയ്ക്കായി മെഡിക്കൽ ഓങ്കോളജി വിഭാഗം പ്രവർത്തനമാരംഭിക്കുന്നതിനോട് അനുബന്ധിച്ച് 11ന് രാവിലെ 10 മുതൽ ബോധവത്കരണവും സൗജന്യ ക്യാൻസർ രോഗനിർണയ ക്യാമ്പും നടത്തും.ഡോ. ഷെറി എബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പിൽ സൗജന്യമായി ഡോക്ടർ കൺസൾട്ടേഷനും വിവിധതരം ക്യാൻസർ ടെസ്റ്റുകൾക്ക് 25 ശതമാനം ഇളവും ലഭിക്കും. സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി,കീമോതെറാപ്പി എന്നി സേവനങ്ങൾ ഇനിമുതൽ നെയ്യാർ മെഡിസിറ്റിയിൽ ലഭ്യമാകും.ഫോൺ: 8086311111.