തിരുവനന്തപുരം: കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തിയ ദേശീയ കൈത്തറി ദിനാഘോഷവും മികച്ച കൈത്തറി സംഘങ്ങൾക്കുള്ള അവാർഡ് വിതരണവും മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.നെയ്ത്തുതൊഴിലാളികൾക്ക് കണ്ണട നൽകുന്നതിനായി 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ച മന്ത്രി കണ്ണട വിതരണവും നടത്തി.ജില്ലാ കൈത്തറി സഹകരണസംഘം പ്രസിഡന്റ് സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ,ഡി. ഗോപിനാഥൻ, കൈത്തറിത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. സുബോധൻ, കൈത്തറി സഹകരണസംഘം അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എം.ബഷീർ,വൈസ് പ്രസിഡന്റ് ഡി. ബാഹുലേയൻ, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ എസ്.അജിത്ത്, ധന്യൻ,എ.എസ്.ഷിറാസ് എന്നിവർ പ്രസംഗിച്ചു.